ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം

Posted on: 13 Sep 2015



കോതമംഗലം: ഓട്ടോമൊബൈല്‍ ആന്‍ഡ് വര്‍ക്ക് ഷോപ്‌സ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷിക ആഘോഷവും പൊതുയോഗവും നടത്തി. നഗരസഭാ ഡെ. ചെയര്‍പേഴ്‌സണ്‍ ടീന മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി. എല്‍ദോസ് അധ്യക്ഷനായി.
വിദ്യാഭ്യാസ അവാര്‍ഡ് യൂണിറ്റ് ട്രഷറര്‍ ബേബി മാത്യു വിതരണം ചെയ്തു. ടി.കെ. അനില്‍കുമാര്‍, എ.എ. സേവ്യര്‍, രദീപ്കുമാര്‍, പൈലി പുതുശ്ശേരി, എന്‍.ജെ. ടോമി എന്നിവര്‍ സംസാരിച്ചു. ജോര്‍ജ് പീറ്റര്‍ സ്വാഗതവും ജോസ് എം. വര്‍ഗീസ് നന്ദിയും പറഞ്ഞു.

More Citizen News - Ernakulam