വൃക്കകള്‍ തകരാറിലായ യുവാവ് സഹായം തേടുന്നു

Posted on: 13 Sep 2015



കാഞ്ഞിരമറ്റം: വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. അരയന്‍കാവ് മണ്ണാറവേലില്‍ പരേതരായ ദാമോദരന്റെയും അമ്മിണിയുടെയും മകന്‍ അജിത്ത് (28) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയനായി കഴിയുന്നത്.
വൃക്ക മാറ്റിവയ്ക്കുന്നതിനും അനുബന്ധ െചലവുകള്‍ക്കുമായി 20 ലക്ഷത്തോളം രൂപയുണ്ടെങ്കിലേ തുടര്‍ചികിത്സ സാദ്ധ്യമാകൂ. അജിത്തിന്റെ പിതാവ് ദാമോദരന്‍ ആറ് വര്‍ഷം മുമ്പും മാതാവ് അമ്മിണി മൂന്ന് വര്‍ഷം മുമ്പും മരിച്ചതോടെ അജിത്തിന് അയല്‍ക്കാരും സാമൂഹിക പ്രവര്‍ത്തകരുമാണ് സഹായമായുണ്ടായിരുന്നത്. ഇവരാണ് രോഗം ബാധിച്ച അജിത്തിനെ ആശുപത്രിയിലാക്കിയതും ചികിത്സകള്‍ നടത്തുന്നതും.
വന്‍ തുക ചികിത്സയ്ക്ക് ആവശ്യമായി വന്നതോടെ ആമ്പല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. കുര്യാക്കോസ് രക്ഷാധികാരിയായി ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്.
സഹായം നല്‍കാനുള്ള അക്കൗണ്ട് നമ്പര്‍: 343302010021304, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, നീര്‍പ്പാറ ശാഖ, IFSC code: UBIN 0534331. വിവരങ്ങള്‍ക്ക്: 9526279485.

More Citizen News - Ernakulam