വിഹാന്‍ പദ്ധതിയില്‍ ഒഴിവ്‌

Posted on: 13 Sep 2015കൊച്ചി: ദേശീയ എയ്ഡ്‌സ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അലയന്‍സ് ഇന്ത്യയും സി.പി.കെ.ടി.യും ചേര്‍ന്ന് സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വിഹാന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാം ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്ലൂു. ബിരുദധാരികള്‍ക്കും ടി.ബി./എച്ച്.ഐ.വി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും എച്ച്.ഐ.വി. ബാധിതര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സി.പി.കെ.ടി., ഹൗസ് നമ്പര്‍ 30/1404, പാലക്കാപ്പിള്ളില്‍ ഹൗസ്, കൃഷ്ണപുരം റോഡ്, പൊന്നുരുന്നി, വൈറ്റില പി.ഒ., കൊച്ചി - 19 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷകര്‍ 18 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാക്കണം. വിവരങ്ങള്‍ക്ക് : 0484-2303701.

More Citizen News - Ernakulam