പ്രകൃതിരമണീയമായ ബീച്ച്......പക്ഷെ
Posted on: 13 Sep 2015
ചെറായി : പ്രകൃതി രമണീയത നുകരാന്‍ ചെറായി ബീച്ചിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പരിഭവങ്ങളും പരാതികളും ഏറെ. ഒുരു വിനോദ സഞ്ചാര കേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാരണം. ബീച്ച് ബെഞ്ച്, ബീച്ച് അംബ്രല, ബീച്ച് ഹോളി, പാര്‍ക്ക്, ഭക്ഷണം, ശൗചാലയം എന്നിവക്ക് പുറമെ സന്ധ്യയായാല്‍ വെളിച്ചവുമില്ല. ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും എന്ന് പറയുന്നതല്ലാതെ കാര്യങ്ങള്‍ വാഗ്ദാനത്തില്‍ ഒതുക്കുകയാണ്. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കുള്ള ടോള്‍പിരിവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഇതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് ടൂറിസം വകുപ്പ് ശ്രദ്ധ ചെലുത്തുന്നില്ല. ബീച്ചിന് തെക്ക്വശത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ചെറായി ബീച്ചിലെത്തുന്ന നൂറ്കണക്കിന് വിനോദ സഞ്ചാരികള്‍ മനം മടുത്താണ് മടങ്ങുന്നത്.