വാര്‍ഷികാഘോഷം നടത്തി

Posted on: 13 Sep 2015



ചെറായി: കുഴുപ്പിള്ളി പഞ്ചായത്തില്‍ മൂന്നാം വാര്‍ഡിലെ എ.ഡി.എസ്. കുടുംബശ്രീ വാര്‍ഷികാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സീന അജിത്ത് അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മെമ്പര്‍ ബിന്ദു വിജയനെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഷൈബി ഗോപാലകൃഷ്ണന്‍, ബീന ജോര്‍ജ്, പി.ജെ.അനിരുദ്ധന്‍, മിനി രാജീവ്, നിജുമോന്‍, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam