ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ചരമവാര്‍ഷിക ദിനാചരണം

Posted on: 13 Sep 2015



കരുമാല്ലൂര്‍: ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് കരിയാറ്റിയുടെ 229-ാം ചരമവാര്‍ഷിക ദിനാചരണം ജന്മദേശമായ ആലങ്ങാട് നടന്നു. ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തില്‍ മാര്‍ തോമസ് ചക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുസ്മരണ സമൂഹബലിയുണ്ടായി. പഴയ പള്ളിയിലെ കരിയാറ്റി മെത്രാപ്പോലീത്തയുടെ കല്ലറയില്‍ ഒപ്പീസിനുശേഷം ആലങ്ങാട് വിതയത്തില്‍ ഹാളില്‍ നടന്ന അനുസ്മരണസമ്മേളനം മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആശംസകള്‍ നേര്‍ന്നു. ഫാ.തോമസ് പുതുശ്ശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി അനുസ്മരണപ്രഭാഷണം നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു.പ്രസാദ്, ഉപഭോക്തൃകമ്മീഷന്‍ അംഗം അഡ്വ.ജോസ് വിതയത്തില്‍, സാധുജനസംഘം പ്രസിഡന്റ് കെ.വി.പോള്‍, വി.സി.ഫ്രാന്‍സിസ്, ജോര്‍ജ്ജ് തോമസ് പൊള്ളയില്‍, അഡ്വ.മാണി വിതയത്തില്‍, തോമസ് കാടപ്പറമ്പില്‍, അഡ്വ.ബിനു കരിയാറ്റി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam