ഗൈനക് ഓങ്കോളജിസ്റ്റ് റോബോട്ടിക് സര്ജന്മാരുടെ സമ്മേളനം സമാപിച്ചു
Posted on: 13 Sep 2015
കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ദ്വിദിന ഗൈനക് ഓങ്കോളജിസ്റ്റ് റോബോട്ടിക് സര്ജന്മാരുടെ സമ്മേളനം സമാപിച്ചു.
ന്യൂയോര്‍ക്ക് മെമ്മോറിയല്‍ സ്ലോവാന്‍ കെറ്റെറിങ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ദ്ധ ഗൈനക് ഓങ്കോളജിസ്റ്റ് ഡോ. മാരിയൊ എം. ലിയാറ്റൊ റോബോട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചും റോബോട്ടിക് ശസ്ത്രക്രിയകളിലെ സങ്കീര്‍ണ വശങ്ങളെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അസോസിയേഷന് ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. നീരജ ഭ്യാട്ല്യ, ഗൈനക് ഓങ്കോളജി വിഭാഗം മേധാവി ഡി.കെ. വിജയകുമാര്‍, എന്നിവര്‍ സംസാരിച്ചു.