വായനശാലാ കെട്ടിടത്തിന്റെ ഉദ്ഘാടനം

Posted on: 13 Sep 2015



കാലടി: കൊറ്റമം ജോജി മെമ്മോറിയല്‍ വായനശാലാ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. രണ്ടാഴ്ചയായി സംഘടിപ്പിച്ച ഗ്രാമോത്സവത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സിന്ധു ടോമി അധ്യക്ഷയായി. അങ്കമാലി ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. പോള്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. വി.കെ. ഷാജി, കെ.കെ. പ്രഭ, കെ.കെ. വത്സന്‍, തോമസ് പാങ്ങോല തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam