ബുള്ളറ്റ് ടാങ്കര്‍ മിനി ലോറിയിലിടിച്ചു
Posted on: 13 Sep 2015
കളമശ്ശേരി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് കൈപ്പടമുകളില്‍ ബുള്ളറ്റ് ടാങ്കര്‍ ഇടിച്ച് മിനിലോറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കൈപ്പടമുകള്‍ വളവിലെ 'യു ടേണി' ലാണ് അപകടം നടന്നത്.
കാക്കനാട് ഭാഗത്ത് നിന്ന് കളമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു രണ്ട് വാഹനങ്ങളും. കൈപ്പടമുകളിലെ സ്വകാര്യ കമ്പനിയിലേക്ക് അലുമിനീയം ചാനലുകളുമായി പോകുകയായിരുന്നു മിനിലോറി. യു ടേണില്‍ വച്ച് ലോറി തിരിക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ബുള്ളറ്റ് ടാങ്കര്‍ ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവര്‍ രജീഷ് പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. ബുള്ളറ്റ് ടാങ്കര്‍ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ടു.