ഓപ്പറേഷന് കുബേര വിജയമായതിന് പിന്നില്‍ സഹ. മേഖലയുടെ പിന്തുണ -ചെന്നിത്തല
Posted on: 13 Sep 2015
കൂത്താട്ടുകുളം: 'ഓപ്പറേഷന് കുബേര' വിജയമാക്കിയത് പിന്നില്‍ സഹകരണ മേഖലയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിപ്പലിശക്കാരില്‍ നിന്നും കൊള്ളപ്പലിശക്കാരില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനാണ് ഓപ്പറേഷന് കുബേര ശക്തമായി മുന്നോട്ട് കൊണ്ടുപോയത്.
കൂടുതല്‍ ആളുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് സഹകരണ സംഘങ്ങള്‍ മുന്നോട്ട് വന്നു. സഹകരണ മേഖലയാണ് സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നത്. കൂത്താട്ടുകുളം മര്‍ച്ചന്റസ് വെല്‍ഫെയര്‍ സഹ. സംഘത്തിന്റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും മെട്രോ പദ്ധതിക്കും സഹായം നല്കുന്ന എറണാകുളം ജില്ലാ സഹ. ബാങ്കിനേയും പ്രസിഡന്റ് എന്‍.പി. പൗലോസിനേയും മന്ത്രി അഭിനന്ദിച്ചു.
കൂത്താട്ടുകുളം വ്യാപാരഭവനില്‍ ചേര്‍ന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സന്ദേശം കൂത്താട്ടുകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. സ്കറിയ ചടങ്ങില്‍ അവതരിപ്പിച്ചു.
ജോസഫ് വാഴയ്ക്കന് എം.എല്‍.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ട്രോങ് റൂമിന്റെ ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ. ജോണി നെല്ലൂര്‍ കൂത്താട്ടുകുളം മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷറര്‍ ലാജി എബ്രഹാമില്‍ നിന്ന് ആദ്യനിക്ഷേപം സ്വീകരിച്ചു.