ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ.യുടെ ജാഗ്രതാ സേന; പ്രഖ്യാപനം ഇന്ന്‌

Posted on: 13 Sep 2015



കൊച്ചി: മദ്യ - മയക്കുമരുന്നിനെതിരെ 107 കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ. ജാഗ്രത സേനയെ പ്രഖ്യാപിക്കും.
എം.ആര്‍. വിദ്യാധരന്‍ രക്തസാക്ഷി ദിനമായ 13 ന് ജില്ലയിലെ 107 കേന്ദ്രങ്ങളില്‍ നടക്കുന്ന അനുസ്മരണ യോഗങ്ങളിലാണ് 50 പേര്‍ അടങ്ങുന്ന ജാഗ്രതാ സേനയുടെ പ്രഖ്യാപനം നടത്തുക. മുളന്തുരുത്തിയില്‍ നടക്കുന്ന അനുസ്മരണ യോഗം സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എസ്. സതീഷ് പതാക ഉയര്‍ത്തും.

More Citizen News - Ernakulam