ഐ.എന്‍.ടി.യു.സി. കണ്‍വെന്‍ഷനും ടി.പി. ഹസ്സന് അനുസ്മരണവും
Posted on: 13 Sep 2015
പെരുമ്പാവൂര്‍: െഎ.എന്‍.ടി.യു.സി. വാഴക്കുളം നോര്‍ത്ത് മണ്ഡലം കണ്‍വെന്‍ഷനും ടി.പി. ഹസ്സന് അനുസ്മരണവും ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.എം. അബ്ദുള്‍ അസ്സീസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്. അബ്ദുള്‍ ജബ്ബാര്‍ ആദരിച്ചു.
ഡേവിസ് തോപ്പിലാന്‍, പി.ഡി. സന്തോഷ് കുമാര്‍, കെ.എ. അബ്ദുള്‍ അസ്സീസ്, എം.എ. മുഹമ്മദ്, ഷെമീര്‍ തുകലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.