വരിക്കോലി പള്ളി നടത്തിപ്പ് 1934-ലെ ഭരണഘടന പ്രകാരമെന്ന് കോടതി

Posted on: 13 Sep 2015കൊച്ചി: പുത്തന്‍കുരിശ് വരിക്കോലി പള്ളിയുടെ നടത്തിപ്പ് 1934-ലെ മലങ്കര ഭരണഘടന പ്രകാരമാണ് വേണ്ടതെന്ന് ഹൈക്കോടതി. അതനുസരിച്ച് പൊതുയോഗം വിളിക്കാനും ട്രസ്റ്റിമാര്‍, സെക്രട്ടറി, മാനേജിങ് കമ്മിറ്റി എന്നിവയുടെ തിരഞ്ഞെടുപ്പ് നടത്താനും വികാരി ഫാ. വിജു എലിയാസിനെ ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാര്‍ ചുമതലപ്പെടുത്തി.
2014-ല ഫിബ്രവരി 10ന് എറണാകുളം ഒന്നാം അഡിഷണല്‍ ജില്ലാ കോടതിയിലെ ഉത്തരവിനെതിരെ വരിക്കോലി സ്വദേശി മത്തായി വര്‍ഗീസും മറ്റ് എട്ടുപേരും സമര്‍പ്പിച്ച അപേക്ഷയിലാണിത്.
ഹര്‍ജിയിലെ എതിര്‍ കക്ഷികളും അനുയായികളും മത ചടങ്ങുകള്‍ക്ക് തടസ്സം ഉണ്ടാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. 45 ദിവസത്തേക്ക് നിലവിലെ സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

More Citizen News - Ernakulam