ശിവരാത്രി മണപ്പുറത്ത് സ്ഥിരം നടപ്പാലത്തിന് അനുമതി

Posted on: 13 Sep 2015കൊച്ചി: ശിവരാത്രി മണപ്പുറത്ത് ആലുവപ്പുഴയ്ക്ക് കുറുകെ സ്ഥിരം നടപ്പാലം പണിയുന്നതിന് ഹൈക്കോടതി അനുമതി നല്‍കി. പാലത്തിലൂടെയുള്ള കാല്‍നടയാത്ര ദേവസ്വം ബോര്‍ഡിന് നിയന്ത്രിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് വഴി സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ നിമജ്ജന കടവിലെ ചടങ്ങുകള്‍ക്ക് വിഘാതമാകാത്ത വിധമാവും പാലത്തിന്റെ ഉപയോഗമെന്ന് വിലയിരുത്തിയാണ് നിര്‍മാണത്തിന് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.
പാലം പൊതുവഴിയെന്ന പോലെ ജനത്തിന് സ്വതന്ത്രമായി കാല്‍നടയാത്രയ്ക്ക് ഉപയോഗിക്കാനാവും വിധമാവില്ലെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു.
ആഗസ്ത് 4-ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചതു പോലെയാവും നിര്‍മാണ പ്രവര്‍ത്തനം. ആവശ്യമില്ലാത്തപ്പോള്‍ അടച്ചിടത്തക്കവിധം പാലത്തിന് ഗേറ്റ് വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

More Citizen News - Ernakulam