ക്വാറി പ്രവര്‍ത്തനം: കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ്‌

Posted on: 13 Sep 2015



കൊച്ചി: തിരുവാണിയൂരില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന് കോടതിയലക്ഷ്യ ഹര്‍ജി.
തിരുവാങ്കുളം സ്വദേശി ഷിജു വി. പൗലോസ് നല്‍കിയ ഹര്‍ജിയില്‍ വില്ലേജ് ഓഫീസറടക്കം എതിര്‍ കക്ഷികള്‍ക്ക് നോട്ടീസിന് ഹൈക്കോടതി നിര്‍ദേശിച്ചു.
പരിസ്ഥിതി ആഘാത പഠന സമിതിയുടെ അനുമതിയില്ലെന്ന് കണ്ടെത്തി ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കോടതിയുടെ നിര്‍ദേശമുണ്ടെന്ന് കോടതിയലക്ഷ്യ ഹര്‍ജിയില്‍ പറയുന്നു. എന്നിട്ടും പ്രവര്‍ത്തനം തുടരുന്നതിനെതിരെ പരാതി നല്‍കിയെങ്കിലും ഫലമില്ലെന്നാണ് ആക്ഷേപം.

More Citizen News - Ernakulam