മൂന്നാര്‍ സമരം ടൂറിസം മേഖലയെ തകര്‍ക്കുന്നു

Posted on: 13 Sep 2015കൊച്ചി: മൂന്നാറില്‍ തൊഴിലാളികളുടെ സമരം ടൂറിസം മേഖലയെ തകര്‍ക്കുകയാണെന്ന് അസോസിയേഷന്‍ ഫോര്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാറില്‍ ചെല്ലുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് സുഖമായി യാത്ര ചെയ്യാനോ ബുക്ക് ചെയ്ത ഹോട്ടലില്‍ എത്താനോ സാധിക്കുന്നില്ല. ഹോട്ടലിലെ ബുക്കിങ് ഒഴിവാക്കുന്നതിനാല്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിന് വന്‍തുക നഷ്ടമാകുന്നു.
സമരക്കാര്‍ ടൂറിസ്റ്റുകളെ തടഞ്ഞിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഇതു തുടര്‍ന്നാല്‍ അസോസിയേഷന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കും.

More Citizen News - Ernakulam