ആംഗ്ലോ ഇന്ത്യന്‍ പൈതൃകദിനം 15ന്

Posted on: 13 Sep 2015കൊച്ചി: കൊച്ചിന്‍ ഹെറിറ്റേജ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആംേഗ്ലാ ഇന്ത്യന്‍ സമൂഹത്തിന്റെ ജിവിത ശൈലികളെക്കുറിച്ച് പ്രദര്‍ശനവും സെമിനാറും ഭക്ഷ്യമേളയും സംഘടിപ്പിക്കും. 15ന് രാവിലെ 10.30ന് സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ മേയര്‍ ടോണി ചമ്മണി മേള ഉദ്ഘാടനം ചെയ്യുമെന്ന് പഠനകേന്ദ്രം ഭാരവാഹികളായ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ചാള്‍സ് ഡയസ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11 മുതല്‍ ആംഗ്ലോ ഇന്ത്യന്‍ ഭക്ഷ്യമേളയും യൂറോപ്പില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ചെടികളേയും ഫലങ്ങളേയും കുറിച്ചുള്ള പ്രദര്‍ശനവും നടക്കും. രണ്ടുമണിക്ക് വിവിധ രംഗങ്ങളില്‍ പ്രശസ്തരായ സമുദായാംഗങ്ങളെ ആദരിക്കും. തുടര്‍ന്ന് പൈതൃക ശില്പശാലയില്‍ ആംഗ്ലോ ഇന്ത്യന്‍ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാര്‍ നടക്കും.

More Citizen News - Ernakulam