വിദ്യാഭ്യാസ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണം -ഗവര്‍ണര്‍ പി. സദാശിവം

Posted on: 13 Sep 2015കൊച്ചി: വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന് നിരവധി പദ്ധതികള്‍ നിലവിലുണ്ട്. അത് വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളുണ്ട്. അത് പ്രാപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 2,500 രൂപയുടെ പ്രാഥമിക നിക്ഷേപവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് നല്‍കുന്ന രീതിയിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി.
സാമൂഹ്യ പ്രതിബദ്ധതയുള്ള സ്വകാര്യ സര്‍വകലാശാലകള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ. ബാബു പറഞ്ഞു. നിലവിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിക്കു വിദ്യാധനം ട്രസ്റ്റ് രൂപം നല്‍കുമെന്ന് പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. ഈ വര്‍ഷം 964 വിദ്യാര്‍ത്ഥികളാണ് വിദ്യാധനം പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മേയര്‍ ടോണി ചമ്മണി, എം.എല്‍.എ.മാരായ എസ്. ശര്‍മ, ഹൈബി ഈഡന്‍, ലൂഡി ലൂയിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ ബാദല്‍ ചന്ദ്രദാസ്, വിദ്യാഭ്യാസ വകുപ്പ്‌ െഡപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഷൈന്‍മോന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam