കെ.എം. റോയി പത്ര പ്രവര്‍ത്തനത്തില്‍ സത്യസന്ധത പുലര്‍ത്തിയ വ്യക്തി - മുഖ്യമന്ത്രി

Posted on: 13 Sep 2015കൊച്ചി: പത്ര പ്രവര്‍ത്തനത്തിലും രാഷ്ട്രീയ വിശകലനങ്ങളിലും തികഞ്ഞ സത്യസന്ധത പുലര്‍ത്തിയ വ്യക്തിയാണ് കെ.എം. റോയിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്ര പ്രവര്‍ത്തകനും 'കേരളകൗമുദി' അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ. വിജയരാഘവന്റെ സ്മരണാര്‍ത്ഥം വിജയരാഘവന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പത്ര പ്രവര്‍ത്തക അവാര്‍ഡ് കെ.എം. റോയിക്ക് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. റോയിയുടെ എറണാകുളം കടവന്ത്രയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ കെ. വിജയരാഘവന്‍ സ്മാരക സമിതി പ്രസിഡന്റ് കെ.ജി. പരമേശ്വരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി. തോമസ് എം.പി. പ്രശംസാപത്രം കൈമാറി. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ടി.കെ. സുനില്‍കുമാര്‍ പ്രശസ്തിപത്രം വായിച്ചു. വിജയരാഘവന്‍ സ്മാരക സമിതി പ്രസിഡന്റ് വി.എസ്. രാജേഷ്, എം.എം. സുബൈര്‍, ബി.വി. പവനന്‍, കെ.പി. രാജീവന്‍, എം.എസ്. സജീവന്‍, സമിതി ട്രഷറര്‍ ഗോപ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam