'അക്ഷയ'യെ തകര്‍ക്കാന്‍ നീക്കം
Posted on: 13 Sep 2015
*സ്വന്തം ഡയറക്ടര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി
*ജില്ലാ ഓഫീസുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ആരംഭിച്ചിട്ടുള്ള അക്ഷയകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന ജില്ലാ അക്ഷയ േപ്രാജക്ട് ഓഫീസുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. അക്ഷയ പദ്ധതിയെ നിര്‍ജീവമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം. ജില്ലാ ഓഫീസുകളിലെ യാത്രാബത്തയും വാഹനവും നിര്‍ത്തലാക്കി.
ഒരു പഞ്ചായത്തില്‍ രണ്ടുവീതം അക്ഷയ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇതുകൂടാതെ രണ്ടെണ്ണം കൂടി തുടങ്ങുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയത്.
അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കല്‍, പരിശീലനം, സര്‍വീസ് ചാര്‍ജ് നല്കല് തുടങ്ങിയവ നടത്തുന്നത് ജില്ലാ േപ്രാജക്ട് ഓഫീസുകളാണ്. പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ പരാതികള്‍ പരിഹരിക്കുന്നതും മറ്റും ജില്ലാ അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാരാണ്. വാഹന സൗകര്യവും യാത്രാബത്തയും ഇല്ലാതായതോടെ ജില്ലാ ഓഫീസുകളിലെ ജീവനക്കാരെയാണ് വലയ്ക്കുന്നത്. അസി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്രമാണ് സ്ഥിരം ജീവനക്കാരനായുള്ളത്. ഓഫീസ് സ്റ്റാഫുകളെല്ലാം കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പത്ത് വര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന ഇത്തരം ജീവനക്കാരാണ് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത്.െ
എ.ടി. മിഷന്റെ മറ്റ് പ്രോജക്ടുകളില്‍ ശമ്പളവര്‍ധനയും ആനുകൂല്യങ്ങളും അനുവദിച്ചപ്പോള്‍ അക്ഷയയിലെ ജീവനക്കാരെ അവഗണിച്ചു. ഇതുകൂടാതെയാണ് ഉള്ള ആനുകൂല്യങ്ങളും ഇല്ലാതാക്കിയത്. സ്വന്തമായി സംസ്ഥാന-ജില്ല ഓഫീസുകളും െഎ.എ.എസ്. കേഡറിലുള്ളയാള് ഡയറക്ടറുമായി പ്രവര്‍ത്തിച്ചിരുന്ന അക്ഷയയ്ക്ക് സ്വന്തം ഡയറക്ടര്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായി. െഎ.ടി. മിഷന് ഡയറക്ടര്‍ക്കാണ് ഇപ്പോള്‍ അക്ഷയയുടെ അധികച്ചുമതല. സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന അക്ഷയകേന്ദ്രങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആശ്രയിക്കുന്നത് അതത് ജില്ലാ ഓഫീസുകളെയാണ്. വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, ബാങ്കിങ് കിയോസ്ക് തുടങ്ങിയവയ്ക്കും അക്ഷയ ജില്ലാ ഓഫീസുകളെയും ജീവനക്കാരെയുമാണ് ആശ്രയിക്കുന്നത്.
തദ്ദേശഭരണ പ്രദേശങ്ങളില്‍ കൂടുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയായ സാഹചര്യത്തില്‍ ജില്ലാ ഓഫീസുകളെ നിശ്ചലമാക്കുന്നതോടെ പദ്ധതി നടത്തിപ്പ് ആശങ്കയിലാകും. സര്‍ക്കാറിന്റെ വിവിധ സാങ്കേതിക സേവനങ്ങള്‍ ജനങ്ങളിലെത്തിച്ച് മാതൃകയായ പദ്ധതിയെ സ്വകാര്യ ഏജന്‍സിക്ക് കൈമാറാനുള്ള നീക്കത്തിന് മുന്നോടിയായാണ് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.