പുല്ലേപ്പടിയില്‍ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ കൊടികയറി

Posted on: 12 Sep 2015



കൊച്ചി: പുല്ലേപ്പടി സെന്റ് മേരീസ് ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് കൊടികയറി. ഫാ. ജൂഡിസ് പനക്കല്‍ കൊടികയറ്റ ത്തിന് കാര്‍മികത്വം വഹിച്ചു. ശനിയാഴ്ച വൈകീട്ട് 5ന് ജപമാല. 5.30ന് തിരുനാള്‍ ദിവ്യബലിയ്ക്ക് ഫാ. ജെറോം ചമ്മണികോടത്ത് മുഖ്യ കാര്‍മികത്വം വഹിക്കും.
ഞായറാഴ്ച രാവിലെ 8.30ന് ജപമാല, 9ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന് സ്വീകരണം തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി, രാത്രി 7.30ന് കൊടിയിറക്കം, രൂപം എടുത്തുവയ്ക്കല്‍. തുടര്‍ന്ന് മതബോധന വിഭാഗം ഒരുക്കുന്ന കലാവിരുന്ന് എന്നിവ നടക്കും.

More Citizen News - Ernakulam