ഫാക്ട്: 100 മണിക്കൂര്‍ സത്യാഗ്രഹം സമാപിച്ചു; തുടര്‍ പ്രക്ഷോഭം ഒക്ടോബര്‍ രണ്ടിന്‌

Posted on: 12 Sep 2015ഏലൂര്‍: സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി നടത്തിവന്ന 100 മണിക്കൂര്‍ സത്യാഗ്രഹം വെള്ളിയാഴ്ച രാത്രി സമാപിച്ചു. ഉദ്യോഗമണല്‍ ഫാക്ട് കവലയില്‍ നടത്തിയ സമാപന സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വായ്പാ പലിശ ബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് പുറമെ ഇടക്കാല ധനസഹായമായി 550 കോടി രൂപ ഉറപ്പാക്കുന്ന സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും അല്ലെങ്കില്‍ ഫാക്ടിന് മുന്നോട്ട് പോകാനാവില്ലെന്നും സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി പ്രമേയം പാസാക്കി.
ജോര്‍ജ് തോമസ് അവതരിപ്പിച്ച പ്രമേയത്തില്‍ ഒക്ടോബര്‍ രണ്ടിന് തുടര്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമാപന സമ്മേളനത്തില്‍ സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. ചന്ദ്രന്‍ പിള്ള അധ്യക്ഷനായി. പ്രൊഫ. കെ.വി. തോമസ് എം.പി., അജയ് തറയില്‍, എന്‍.കെ. മോഹന്‍ദാസ്, കെ.പി. രാജേന്ദ്രന്‍, കെ.പി. ഹരിദാസ്, കെ.പി. ധനപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam