പള്ളുരുത്തിയില്‍ തകര്‍ന്നറോഡില്‍ നാളികേരം ഉടച്ച് പ്രതിഷേധം
Posted on: 12 Sep 2015
പള്ളുരുത്തി: പള്ളുരുത്തി കുമ്പളങ്ങി വഴിയിലെ റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ റോഡില്‍ തേങ്ങകള്‍ ഉടച്ച് പ്രതിഷേധിച്ചു. റോഡ് മാസങ്ങളായി തകര്‍ന്നുകിടക്കുകയാണ്. ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് സമരം നടത്തിയത്. റോഡില്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ പ്രവര്‍ത്തകര്‍ കൂട്ടപ്രാര്‍ത്ഥനയും നടത്തി. കെ.കെ. റോഷന്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. എം.ആര്. ദിലീപ്കുമാര്, കെ.സി. ഷാബു, കെ.വി. അനില്‍കുമാര്‍, പി.പി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.