അടിപിടി കേസിലെ പ്രതി അറസ്റ്റില്‍
Posted on: 12 Sep 2015
ആലുവ: കോഴിക്കടയില്‍ നടന്ന അടിപിടി കേസിലെ പ്രതിയെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. അശോകപുരം ഉഴുന്നുംകാട്ടില് അനില്‍ ജോസഫിനെയാണ് (37) എസ്.ഐ. ശശീന്ദ്രന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മനക്കപ്പടിയിലുള്ള കോഴിക്കടയിലാണ് അടിപിടിയുണ്ടായത്. സംഘട്ടനത്തില്‍ തലയ്ക്കും മൂക്കിനും പരിക്കേറ്റ അജീഷ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.