ചോറ്റാനിക്കരയില്‍ കുടിവെള്ള വിപുലീകരണ പദ്ധതി ഉദ്ഘാടനം ഇന്ന്
Posted on: 12 Sep 2015
ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നിര്‍മിച്ച കുടിവെള്ള സംഭരണിയും പൈപ്പ് ലൈനും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 3 ന് ചോറ്റാനിക്കരയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസിന്റെ അദ്ധ്യക്ഷയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി അനൂപ് ജേക്കബിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി പതിനൊന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് കുടിവെള്ള സംഭരണിയും പൈപ്പ്ലൈനും നിര്‍മിച്ചത്.
യോഗത്തില്‍വച്ച് എഫ്സിഐ ഒഇഎന്‍ കണക്ടേഴ്സ് ഗ്രാമ പഞ്ചായത്തിന് വാങ്ങി നല്കിയ 210 സിഎഫ്എല്‍ വിളക്കുകളുടെ ഉദ്ഘാടനം ജില്ലാ ബാങ്ക് പ്രസിഡന്റ് എന്‍.പി.പൗലോസ് നിര്‍വഹിക്കും.