തിരുവാങ്കുളത്തും സ്ത്രീയ്ക്ക് കടിയേറ്റു
Posted on: 12 Sep 2015
തൃപ്പൂണിത്തുറ: തിരുവാങ്കുളം ശിവക്ഷേത്രത്തിന് സമീപം നടന്നുപോകുകയായിരുന്ന സ്ത്രീയെ തെരുവുനായ കടിച്ചു. മഹിമ തിയേറ്ററിന് സമീപം മറ്റൊരു സ്ത്രീയെയും തെരുവുനായ കടിക്കാന്‍ ശ്രമിച്ചു. വലിയ പറമ്പില്‍ മിനി ജോസിനെയാണ് നായ കടിച്ചത്. കാലില്‍ മുറിവേറ്റ ഇവര്‍ ചികിത്സയിലാണ്.
തിേയറ്ററിനടുത്ത് സ്ത്രീയുടെ നേരെ നായ കുരച്ചു ചാടിയപ്പോള്‍ അവര്‍ കരഞ്ഞ് ഒച്ചയെടുത്ത് ഓടി. ഇതുകണ്ട് ആളുകള്‍ നായയെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. പകലും രാത്രിയുമെന്നില്ലാതെ തെരുവുനായ്ക്കള്‍ തിരുവാങ്കുളം ഭാഗത്ത് കൂട്ടമായി അലയുന്നത് ആളുകളെ ഭയപ്പെടുത്തുന്നു.
നരസഭയുടെ പുതിയ ഷോപ്പിങ് കോംപ്ലൂക്സ് തെരുവു നായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണെന്ന് തിരുവാങ്കുളം പൗരസമിതി സെക്രട്ടറി സി.പി. സുപ്രന് പറഞ്ഞു.