പാര്‍ലമെന്ററി കമ്മിറ്റി കൊച്ചിയില്‍

Posted on: 12 Sep 2015നെടുമ്പാശ്ശേരി: റെയില്‍വേ, കസ്റ്റംസ്, സിഐഎസ്എഫ്, ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെത്തി. വെള്ളിയാഴ്ച രാവിലെ എയര്‍ ഇന്ത്യ വിമാനത്തിലാണ് അര്‍ജുന്‍ റാം മെഹ്വാളിന്റെ നേതൃത്തില്‍ ആറംഗ എം.പി.മാരുടെ സംഘം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലാണ് സംഘം തങ്ങുന്നത്. കേരളത്തിലെ 4 എം.പി.മാരും സംഘത്തോടൊപ്പം ചേരും. ശനിയാഴ്ച നെടുമ്പാശ്ശേരി ഫ്‌ളോറ ഹോട്ടലില്‍ യോഗം ചേരും. വൈകീട്ട് ബെംഗ്ലൂരുവിലേക്ക് പോകും.

More Citizen News - Ernakulam