കന്നിമാസ ആയില്യം പൂജയ്ക്ക് ഒരുക്കങ്ങളായി
Posted on: 12 Sep 2015
കപ്രശ്ശേരി: ശ്രീ ചെരിക്കണ്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ കന്നിമാസ ആയില്യം പൂജയ്ക്കും, കളമെഴുത്തുംപാട്ടിനും ഒരുക്കങ്ങളായി. ഇതിന്റെ നോട്ടീസ് പ്രകാശനം അന്‍വര്‍സാദത്ത് എംഎല്‍എ നിര്‍വഹിച്ചു. സേവാ സമിതി പ്രസിഡന്റ് വി.വി. ജഗദീശന് അധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സരള മോഹനന്, ഭാസ്കരന് പിള്ള, പി.ജി. സോമന് എന്നിവര്‍ സംസാരിച്ചു.