ആദ്യ മുച്ചക്രവാഹനം ശിവദാസിന്‌

Posted on: 12 Sep 2015കാക്കനാട്: എളംകുളത്ത് നിന്ന് കെ.എസ്. ശിവദാസ് 'സാന്ത്വന വേദി'യില്‍ എത്തിയത് മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിയില്‍ നിന്ന് ആദ്യ മുച്ചക്രവാഹനം സ്വീകരിക്കാന്‍. ഉയരമില്ലായ്മയെ ഒരു കുറവായി കാണാതെ ജീവിത പ്രാരാബ്ധങ്ങളെ അതിജീവിച്ചാണ് ശിവദാസ് ഇവിടെവരെ എത്തിയത്. സുഹൃത്തിന്റെ സഹായത്തോടെ അപേക്ഷ നല്‍കുമ്പോഴും സാന്ത്വന വേദിയിലെ ആദ്യ പരിഗണന തന്നെ തേടിയെത്തുമെന്ന് ശിവദാസ് കരുതിയിരുന്നില്ല.
അമ്മയും അച്ഛനും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ഏക ആശ്രയമാണ് ശിവദാസ്. പത്താംക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശിവദാസ് സര്‍ജിക്കല്‍ കമ്പനിയിലെ സ്റ്റോര്‍കീപ്പര്‍ ആണ്. അവിടെ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുബം കഴിയുന്നത്. സ്വന്തമായി ഒരു വാഹനം എന്നത് സ്വപ്‌നം മാത്രമായിരുന്ന സമയമാണ് സാന്ത്വനപരിപാടിയിലൂടെ മുച്ചക്ര വാഹനം എന്ന സ്വപ്‌നം ശിവദാസനെ തേടി എത്തിയത്.

More Citizen News - Ernakulam