കണ്‍സ്യൂമര്‍ ഫെഡിലെ 10 ഉദ്യോഗസ്ഥരെ തച്ചങ്കരി നീക്കിയത് വിവാദത്തില്‍

Posted on: 12 Sep 2015കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. സ്ഥാനത്ത് നിന്ന് നീക്കിയ ടോമിന്‍ ജെ. തച്ചങ്കരി ഒരുവിഭാഗം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വിവാദമായി. ടോമിന്‍ ജെ. തച്ചങ്കരിക്ക് അനുകൂല നിലപാട് സ്വീകരിച്ച 10 പേരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്. തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭ തീരുമാനമെടുക്കും മുമ്പുള്ള തീയതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
സ്ഥാനമൊഴിയാന്‍ ഉത്തരവ് ലഭിക്കാത്തതിനാല്‍ താനിപ്പോഴും കണ്‍സ്യൂമര്‍ ഫെഡ് എം.ഡി.യാണെന്നാണ് തച്ചങ്കരിയുടെ നിലപാട്. എന്നാല്‍, മാര്‍ക്കറ്റ് ഫെഡ് എം.ഡി. സ്ഥാനത്തിന്റെ അധിക ചുമതലയായി നല്‍കിയതാണ് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. സ്ഥാനമെന്നും മാര്‍ക്കറ്റ്‌ഫെഡില്‍ നിന്ന് മാറ്റിയ ഉത്തരവ് ഇതിനും ബാധകമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം, സ്ഥലം മാറ്റം ചട്ടവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കുമെന്നും സഹകരണ വകുപ്പ് അറിയിച്ചു. തനിക്കൊപ്പം നിന്നവരെ സംരക്ഷിക്കാന്‍ ഹെഡ് ഓഫീസില്‍ നിന്ന് തച്ചങ്കരി സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് അറിയുന്നത്.

More Citizen News - Ernakulam