ഇന്തോ-പാക് യുദ്ധത്തിന്റെ സുവര്‍ണ ജൂബിലി: നാവിക സേനയുടെ മോട്ടോര്‍ സൈക്കിള്‍ പര്യടനം തുടങ്ങി

Posted on: 12 Sep 2015കൊച്ചി: 1965 ഇന്തോ-പാക് യുദ്ധത്തിന്റെ സുവര്‍ണ ജൂബിലി ഓര്‍മ്മയ്ക്കായി നാവിക ഉദ്യോഗസ്ഥര്‍ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ പര്യടനത്തിന് തുടക്കമായി. വൈസ് അഡ്മിറല്‍ സുനില്‍ ലന്‍ബ ഫ്ലഗ് ഓഫ് ചെയ്തു.
5 ദിവസം 630 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് യുവാക്കള്‍ക്ക് നാവിക സേനയുടെ കരുത്തിനെ കുറിച്ചും ഇന്തോ-പാക് യുദ്ധത്തില്‍ സേനയുടെ പങ്കിനെ കുറിച്ചും ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം . പത്ത് മോട്ടോര്‍ സൈക്കിളുകളിലായി 20 പേരടങ്ങുന്ന സൈനിക സംഘമാണ് പര്യടനം നടത്തുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാവും നാവിക സേനയുടെ ബോധവത്കരണം. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ യുവാക്കളുമായി നേരിട്ട് സംവദിക്കും.

More Citizen News - Ernakulam