വല്ലാര്‍പാടം കാല്‍നട തീര്‍ഥാടനം നാളെ

Posted on: 12 Sep 2015കൊച്ചി: നന്മ ചെയ്ത് കടന്നുപോയ ക്രിസ്തുവിനെ വാര്‍ത്തെടുത്ത പരിശുദ്ധ അമ്മയുടെ മാതൃഗുണങ്ങള്‍ ഏവര്‍ക്കും അനുകരണീയമാണെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. മരിയന്‍ കണ്‍വെന്‍ഷന്റെ സമാപനത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്റെ ഭൗതിക സ്വാധീനത്തില്‍ വളരുന്ന തലമുറയെ ധാര്‍മിക മൂല്യങ്ങളുള്ള നാളെയുടെ വാഗ്ദാനങ്ങളായി വാര്‍ത്തെടുക്കാന്‍ പരിശുദ്ധ അമ്മയുടെ ജീവിത മാതൃകയും മാദ്ധ്യസ്ഥവും സഹായകമാണെന്നും കല്ലറയ്ക്കല്‍ പറഞ്ഞു.
അഞ്ച് ദിവസങ്ങളിലായി നടന്ന മരിയന്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച സമാപിച്ചു. പതിനായിരങ്ങള്‍ അണിനിരക്കുന്ന ഭക്തിനിര്‍ഭരമായ വല്ലാര്‍പാടം കാല്‍നട തീര്‍ഥാടനം ഞായറാഴ്ച നടക്കും. ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള കാല്‍നട തീര്‍ഥാടനം ഉച്ചയ്ക്ക് ശേഷം മൂന്നിന് വരാപ്പുഴ അതിരൂപത ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസ്സി കത്തീഡ്രലിലും വൈപ്പിന്‍ ഗോശ്രീ ജങ്ഷനിലും നിന്ന് ആരംഭിച്ച ശേഷം വല്ലാര്‍പാടം ബസലിക്കയിലെത്തിച്ചേരും.

More Citizen News - Ernakulam