മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.

Posted on: 12 Sep 2015



ചെല്ലാനം ഹാര്‍ബര്‍


തോപ്പുംപടി: ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കണയന്നൂര്‍ താലൂക്കോഫീസിലേക്ക് മാര്‍ച്ച് നടത്തി. ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം വി.ഡി.മജീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനപ്രതിനിധികളുടെ വീടുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കിയ ശേഷമാണ് തൊഴിലാളികള്‍ സമരത്തിനെത്തിയത്.
ജില്ലാ പ്രസിഡന്റ് പി.വി.വിത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി.ഷിജി, എ.ആര്‍.പാപ്പച്ചന്‍, വി.എസ്.പൊടിയന്‍, ജോസ് കാളിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam