പ്രതിഷേധത്തിനിടെ ചമ്മിനിയില്‍ വൈദ്യുതി പോസ്റ്റ്്്്്് സ്ഥാപിച്ചു

Posted on: 12 Sep 2015കാലടി: പ്രദേശവാസികളുടെ എതിര്‍പ്പ്്് മറികടന്ന് മലയാറ്റൂര്‍ ചമ്മിനിയില്‍ വൈദ്യുതി ലൈന്‍ വലിക്കാന്‍ കെ.എസ്.ഇ.ബി. നടപടി തുടങ്ങി.
ശക്തമായ പോലീസ് സന്നാഹത്തോടെ എത്തിയ ജീവനക്കാര്‍ രണ്ട്്് പോസ്റ്റുകള്‍ സ്ഥാപിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വൈദ്യുതി ലൈന്‍ വലിക്കാന്‍ കോടതിയുടെ നിര്‍ദേശമുള്ളതിനാലാണ് പോലീസിന്റെ സഹായത്തോടെ പണി തുടങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ 17ന്്്്്്്്് യോഗം വിളിക്കാമെന്ന ഉറപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.
കാവുംപുറം ഭദ്രകാളി ക്ഷേത്രത്തിന്റെ ആല്‍മരം മുറിച്ചും ശ്രീകോവിലിന്റെ മകുടം എടുത്തുമാറ്റിയും 65 ഓളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലൂടെയും 11 കെ.വി.ലൈന്‍ വലിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
സ്ഥലത്തു നടന്ന പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷനായി.ടി. എസ്.ബൈജു, പി.പരമേശ്വരന്‍, എം.ബി.സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലവില്‍ ജനങ്ങള്‍ക്ക്്് കാര്യമായ തടസ്സങ്ങളില്ലാതെ പാടത്തിന് മുകളിലൂടെയാണ് ലൈന്‍ വലിച്ചിട്ടുള്ളത്. ഇത് മാറ്റി വലിക്കണമെന്നാണ് കോടതിവിധി വന്നിട്ടുള്ളത്. കോളനി പരിസരത്തുകൂടെയാണ് പുതിയ ദിശ കണ്ടെത്തിയിരിക്കുന്നത. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രദേശവാസികള്‍ ആലോചിക്കുന്നുണ്ട്.

More Citizen News - Ernakulam