ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ എളമക്കര ഭവന്‍സ് ജേതാക്കള്‍

Posted on: 12 Sep 2015



കൊച്ചി: ഇരുപത്തിമൂന്നാമത് ഭവന്‍സ് ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ വിജയികളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തേവര എസ്.എച്ച്. കോളേജിനെ തോല്പിച്ചാണ് എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ വിജയികളായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ നേവി ചില്‍ഡ്രന്‍ സ്‌കൂളിനെയാണ് തോല്പിച്ചത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റൈമ ജോണ്‍സനെ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരികൃഷ്ണനാണ് മികച്ച ബാസ്‌ക്കറ്റ് ബോള്‍ താരം. റോട്ടറി ക്ലബ്ബ് കൊച്ചിന്‍ ഈസ്റ്റ് ജോഷി ജോസഫ് ആലപ്പാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

More Citizen News - Ernakulam