ടി.പി. വധക്കേസില്‍ അന്വേഷണം എന്തായി - കോടതി

Posted on: 12 Sep 2015കൊച്ചി: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണം എന്തായെന്ന് ഹൈക്കോടതി. സര്‍ക്കാറിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലിയോടാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഇക്കാര്യം ആരാഞ്ഞത്. കേസിലുള്‍പ്പെട്ടവര്‍ക്ക് മഹാരാഷ്ട്രയിലും മറ്റും അഭയം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര ഏജന്‍സി ഏറ്റെടുത്തിട്ടില്ലെന്നും ഡി.ജി.പി. അറിയിച്ചു.
ഗൂഢാലോചന നടന്നത് മഹാരാഷ്ട്രയിലോ കര്‍ണാടകയിലോ അല്ലല്ലോ എന്നും കേരളത്തില്‍ത്തന്നെയല്ലേ എന്നുമായിരുന്നു കോടതിയുടെ മറുചോദ്യം. കേരള പോലീസിനു പകരം സി.ബി.ഐ. അന്വേഷിക്കുന്നത് എന്തിനാണ് എന്നും കോടതി ആരാഞ്ഞു.

More Citizen News - Ernakulam