ഹജ്ജ് സംഘത്തോടൊപ്പം നാലര മാസം പ്രായമുള്ള കൈക്കുഞ്ഞും

Posted on: 12 Sep 2015നെടുമ്പാശ്ശേരി: വെള്ളിയാഴ്ച ഹജ്ജിനായി പുറപ്പെട്ട ഹാജിമാരുടെ സംഘത്തില്‍ നാലര മാസം പ്രായമുള്ള കൈക്കുഞ്ഞും. കോഴിക്കോട് കല്ലായി പന്നിയന്‍കര ബൈത്തുല്‍ അസ്മ വീട്ടില്‍ അല്‍ത്താഫ് അഹമ്മദിന്റെയും അസ്ഫിയ ഫാത്തിമയുടെയും മകള്‍ അസ്ബ അഹമ്മദാണ് പുറപ്പെട്ടിട്ടുള്ളത്. ഇക്കുറി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് അസ്ബ. ഇവര്‍ക്ക്് ഹജ്ജിന് പോകാന്‍ അനുമതി ലഭിച്ചശേഷമാണ് അസ്ബ ജനിച്ചത്. തുടര്‍ന്ന് ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കി അസ്‌ബേയയും ഒപ്പം കൂട്ടുന്നതിന് അനുമതി വാങ്ങി. അല്‍ത്താഫിന്റെ സഹോദരി നഫീസത്ത് സാജിത, മാതൃ സഹോദരി നഫീസത്ത്ബീക്കുഞ്ഞ് എന്നിവരും ഇവരോടൊപ്പം ഹജ്ജിനായി യാത്ര തിരിച്ചിട്ടുണ്ട്.

More Citizen News - Ernakulam