അക്ഷരദീപം തെളിക്കും
Posted on: 12 Sep 2015
മരട്: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ എഴുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയില്‍ എഴുപത് മണ്‍ചിരാതുകളില്‍ അക്ഷരദീപം തെളിയും. മുന്‍ അധ്യാപകനും പണ്ഡിതനുമായ പി.പി. ശ്രീരാമകൃഷ്ണനാണ് തിങ്കളാഴ്ച വൈകീട്ട് ആറിന് ഗ്രന്ഥശാലാങ്കണത്തില്‍ ദീപം പകരുക. ആഘോഷത്തിന്റെ ഭാഗമായി 20ന് വൈകീട്ട് നാലിന് കാവ്യസായാഹ്നവും നടക്കും. ഒക്ടോബറില്‍ പ്രകാശനം ചെയ്യുന്ന കവിതാ പതിപ്പിലേക്കുള്ള കവിതകള്‍ നല്കിയവരും പുതുതായി എഴുതി തുടങ്ങുന്നവരും കവിതകള്‍ അവതരിപ്പിക്കും. അംഗത്വ വാരാചരണത്തിനും തുടക്കമായി. വിവരങ്ങള്‍ക്ക് : 9495672898.