പെരിയാര്‍വാലി സാങ്കേതിക വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയെടുത്തു

Posted on: 12 Sep 2015ആലുവ: തോട്ടയ്ക്കാട്ടുകര പെരിയാര്‍വാലി ഇറിേഗഷന്‍ ഡിവിഷന്‍ ഓഫീസിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ കൂട്ട അവധിയെടുത്തു. പത്താം ശമ്പള കമ്മീഷന്റെ ശുപാര്‍ശയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കൂട്ട അവധിയെടുപ്പ് സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ഐ.ടി.ഐ. ഡിപ്ലോമ യോഗ്യതയുള്ള ഓവര്‍സിയര്‍മാര്‍ക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടന്നാണ് ശമ്പള കമ്മീഷന്‍ ശുപാര്‍ശ. ഇത് ഐ.ടി.ഐ. ഡിപ്ലോമക്കാരോടുള്ള കടുത്ത അനീതിയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കാന്‍ തയാറായാല്‍ പണിമുടക്ക് അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്റെ തീരുമാനം.

More Citizen News - Ernakulam