മടപ്ലാതുരുത്ത് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടികയറി

Posted on: 12 Sep 2015



പറവൂര്‍: മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ ഊട്ടുതിരുനാളിന് കൊടികയറി. വികാരി ഫാ. തോമസ് ജെ. പടമാട്ടുമ്മലിന്റെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം.
ശനിയാഴ്ച വൈകീട്ട് 5.30ന് ദിവ്യബലി, വചനപ്രഘോഷണം, പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 9.30ന് തിരുനാള്‍ ദിവ്യബലി, വചന പ്രഘോഷണം. ദിവ്യകാരുണ്യ പ്രദക്ഷിണം. തുടര്‍ന്ന് ഊട്ടുസദ്യ.

More Citizen News - Ernakulam