സ്വാമി വിവേകാനന്ദന് ആത്മവിശ്വാസം കൊണ്ട് വിശ്വത്തെ പുണര്‍ന്ന മഹര്‍ഷി- ശ്രീശാന്ത്
Posted on: 12 Sep 2015
കൊച്ചി: ആത്മവിശ്വാസം കൊണ്ട് വിശ്വത്തെ പുണര്‍ന്ന വിശ്വ മഹര്‍ഷിയാണ് സ്വാമി വിവേകാനന്ദനെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണത്തിന്റെ 122-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി ജി.എസ്.ബി. ക്ഷേമ സഭ കേരള- യുവജന വിഭാഗം സംഘടിപ്പിച്ച സമ്മേളനം എറണാകുളം സത്യഭാമയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവചേതനയുടെ ദീപ്തമായ പ്രതീകമാണ് സ്വാമി വിവേകാനന്ദനെന്നും ശ്രീശാന്ത് പറഞ്ഞു.
ഗൗഡ സാരസ്വത ബ്രാഹ്മണസഭ കേരള സംസ്ഥാന അധ്യക്ഷന്‍ പി. രംഗദാസപ്രഭു അധ്യക്ഷത വഹിച്ചു. ടി.ജി. രാജാറാം ഷേണായ്, കെ.ജെ. രാധാകൃഷ്ണ കമ്മത്ത്, പി.എസ്. ജയപ്രകാശ് പ്രഭു, അഡ്വ. ആര്. രാമനാരായണ പ്രഭു എന്നിവര്‍ സംസാരിച്ചു.