കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു
Posted on: 12 Sep 2015
കാലടി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലടി പ്ലാന്റേഷന് തൊഴിലാളിക്ക് പരിക്കേറ്റു. ചുള്ളി കരിമുട്ടത്ത് ഗോപകുമാറിനെ (44) യാണ് പന്നി ആക്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറിന് ജോലിക്ക് പോകുമ്പോള്‍ കല്ലാല എസ്റ്റേറ്റ് പരിസരത്തുവച്ചായിരുന്നു ആക്രമണം. കൈക്കും മുഖത്തും പരിക്കേറ്റു. ഗോപകുമാറിനെ മൂക്കന്നൂര്‍ എം.എ.ജി.ജെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.