ആലപ്പുഴ ഡെന്റല്‍ കോളേജില്‍ പ്രവേശനത്തിന് കോടതി അനുമതി

Posted on: 12 Sep 2015കൊച്ചി: ആലപ്പുഴ ഗവ. ഡെന്റല്‍ കോളേജില്‍ 50 സീറ്റില്‍ പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണിത്. പരിയാരം ഡെന്റല്‍ കോളേജില്‍ നിലവിലുള്ള 60 സീറ്റിലേക്കും അല്‍ അസര്‍ ഡെന്റല്‍ കോളേജില്‍ നിലവിലെ 50 സീറ്റിലേക്കും പ്രവേശനത്തിന് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് അനുമതി നല്‍കിയിട്ടുണ്ട്.
ആലപ്പുഴ ഗവ. ഡെന്റല്‍ കോളേജില്‍ നേരെത്ത ചൂണ്ടിക്കാണിച്ച അപാകം പരിഹരിച്ചോ എന്ന് ദേശീയ ഡെന്റല്‍ കൗണ്‍സില്‍ ഒരാഴ്ചയ്ക്കകം പരിശോധന നടത്തണം. വീണ്ടും എന്തെങ്കിലും അപാകം കണ്ടാല്‍ അവ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പുതുതായി തുടങ്ങുന്ന തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജിലെ സീറ്റുകള്‍ക്ക് ഡെന്റല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.

More Citizen News - Ernakulam