നേത്ര ബോധവത്കരണയജ്ഞം സമാപിച്ചു

Posted on: 12 Sep 2015



അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്​പത്രി ദേശീയ നേത്ര പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച നേത്ര ബോധവത്കരണ യജ്ഞത്തിന്റെ സമാപന സമ്മേളനം സിനിമാ നടന്‍ ഹരിശ്രീ അശോകന്‍ ഉദ്ഘാടനം ചെയ്തു
കേരള നേത്ര ബാങ്ക് അസോസിയേഷന്‍ പ്രസിഡന്റും ആസ്​പത്രി ഡയറക്ടറുമായ ഫാ. ഡോ. പോള്‍ വി. മാടന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. തോമസ് ചെറിയാന്‍, ഡോ. സനിത സത്യന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മൊയ്തിന്‍ കുഞ്ഞ്, എം.എസ്. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ഹരിശ്രീ അശോകന്‍ തന്റെയും കുടുംബത്തിന്റെയും നേത്രദാന സമ്മതപത്രം ആസ്​പത്രി ഡയറക്ടറെ ഏല്‍പ്പിച്ചു.

More Citizen News - Ernakulam