ജനതാദള്‍ (യു) ഓഫീസ് ഉദ്ഘാടനം

Posted on: 12 Sep 2015



കൊച്ചി: ജനതാദള്‍ (യുണൈറ്റഡ്) ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് പാലാരിവട്ടത്തുള്ള പഴയപുരയ്ക്കല്‍ ബില്‍ഡിങ്‌സിലെ ജെ.പി. കള്‍ച്ചറല്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സെക്രട്ടറി ജനറല്‍ പ്രൊഫ. വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി അധ്യക്ഷനായി. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലംഗം ജി.ബി. ഭട്ട്, ജില്ലാ ഭാരവാഹികളായ തമ്പി ചെള്ളാത്ത്, പി.ജെ. ജോസി, മുല്ലക്കര സക്കരിയ, എം.കെ. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam