സ്‌കൂള്‍തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യക്രമത്തിന്റെ ഭാഗമാക്കണം - ഡോ. പ്രകാശ് കോത്താരി

Posted on: 12 Sep 2015കൊച്ചി: സ്‌കൂള്‍തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യക്രമത്തിന്റെ ഭാഗമാക്കണമെന്ന് സൈക്കോളജിസ്റ്റ് ഡോ. പ്രകാശ് കോത്താരി പറഞ്ഞു. ലോകാരോഗ്യ വിദഗ്ധരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സെക്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് പാരന്റ് ഫുഡ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ 31-ാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പീഡനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് നിര്‍ണായക പങ്കുണ്ട്. പലപ്പോഴും അജ്ഞതമൂലമാണ് പലരും ചതിക്കുഴികളില്‍പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാരോഗ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധമാണ് ത്രിദിന സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി, ഡോ. കെ. രവീന്ദ്രന്‍ നായര്‍, ഡോ. സഞ്ജയ് പാണ്ഡേ, ഡോ. ജി. രാജേഷ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

More Citizen News - Ernakulam