മോഷ്ടിക്കാന്‍ കയറിയ വീടുകള്‍ കാലി; മോഷ്ടാക്കള്‍ കോഴിക്കറി കഴിച്ചു മടങ്ങി
Posted on: 12 Sep 2015
പറവൂര്‍: മോഷണത്തിനായി തിരഞ്ഞെടുത്ത വീടുകളില്‍ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ല. ഒടുവില്‍ കഷ്ടപ്പാടിനൊപ്പം വിശപ്പും ഏറി. ഫ്രിഡ്ജ് തുറന്നപ്പോള്‍ കോഴിക്കറി. അതെടുത്ത് ചൂടാക്കി മതിയാവോളം തിന്ന് മോഷ്ടാക്കള്‍ മടങ്ങി.
പറവൂരിനടുത്ത് കൂട്ടുകാടാണ് മോഷ്ടാക്കള്‍ മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും കോഴിക്കറി കഴിച്ച് മടങ്ങിയത്. രണ്ടു വീടുകളുടെയും വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഒരു വീട്ടില്‍ ആള്‍ത്താമസം ഇല്ലായിരുന്നു. മറ്റേ വീട്ടില്‍ ആള് ഇല്ലാത്ത അവസ്ഥയുമായിരുന്നു. വീടുകള്‍ക്കുള്ളിലെ അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടിട്ടുണ്ട്. പണമോ ആഭരണങ്ങളോ രണ്ട് വീടുകളിലും ഉണ്ടായിരുന്നില്ല.