ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ തെരുവുനായ കടിച്ചുകീറി

Posted on: 12 Sep 2015പറവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ വച്ച് തെരുവുനായ കടിച്ചുകീറി. ഏഴിക്കര കടക്കര ഇടത്തുരുത്തി പതിനാലുനികത്തില്‍ പരേതനായ സിദ്ധാര്‍ഥന്റെ ഭാര്യ കോമള(65)ത്തിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇവരുടെ കൈയുടെ വിവിധ ഭാഗങ്ങളില്‍ പട്ടി കട്ടിച്ചുപറിക്കുകയായിരുന്നു. കാലിനും പരിക്കുണ്ട്. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പ്രതിരോധ കുത്തിവയ്പിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.
വീടിനുള്ളില്‍ പ്രസവിച്ചുകിടന്ന തെരുനായയാണ് കടിച്ചത്. വീടിന് വേണ്ടത്ര അടച്ചുറപ്പില്ലാത്തതിനാല്‍ രാത്രി പരിസരത്തുള്ള ബന്ധുവീട്ടിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. നിത്യവും രാവിലെ സ്വന്തം വീട്ടിലേക്ക് തിരച്ചെത്തും. അങ്ങനെ വീട്ടില്‍ വന്നപ്പോഴാണ് രാത്രി വീടിനുള്ളില്‍ പ്രസവിച്ച കിടന്നിരുന്ന തെരുവുനായ ഇവരെ ആക്രമിച്ചത്. നിര്‍ദ്ധനകുടുബമാണ് കോമളത്തിന്റേത്. രണ്ട് പെണ്‍മക്കളും വിവാഹിതരാണ്.

More Citizen News - Ernakulam