വാര്‍ഷികാഘോഷം
Posted on: 12 Sep 2015
അങ്കമാലി: ജനശ്രീ ഫിഷ് മാനേജ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെയും പുതുശ്ശേരി ഷോപ്പിങ് സെന്റര്‍, കോട്ടുപറമ്പില്‍ ടവേഴ്സ് എന്നിവയുടെയും വാര്‍ഷികം സംയുക്തമായി ആഘോഷിച്ചു.
പൊതുസമ്മേളനം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. ജനശ്രീ ഫിഷ് മാനേജ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കൊച്ചാപ്പു പുളിയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
മുന്‍ എം.പി. കെ.പി. ധനപാലന്, ബാംബൂ കോര്പ്പറേഷന് ചെയര്മാന് പി.ജെ. ജോയി, ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ്, എന്നിവര്‍ പ്രസംഗിച്ചു.