നേത്ര പരിശോധന ക്യാമ്പ്
Posted on: 12 Sep 2015
വരാപ്പുഴ: എസ്എന്‍ഡിപി വള്ളുവള്ളി നോര്‍ത്ത് ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും.
13 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. പറവൂര്‍ താലൂക്ക് യൂണിയന് സെക്രട്ടറി ഹരിവിജയന് ഉദ്ഘാടനം ചെയ്യും. പറവുര്‍ അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.